കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ചിരുന്ന നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പട്ട വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് പിണറായി കൊച്ചിയിലേക്ക് തിരിക്കാനിരുന്നത്. പിന്നീട് മറ്റൊരു നാവികസേനാ വിമാനത്തില്‍ അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചു. വൈകിയാണെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.
Home News Block മുഖ്യമന്ത്രിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍; കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്