കോവിഡ് പ്രതിരോധം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് പ്രതിരോധനടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം ചേരുക. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയവ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി രേിടാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപാകണം. ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. രണ്ടുമാസത്തോളമായി ജോലിയില്ലാതെ കഴിയുന്ന പ്രവാസികളില്‍ നിന്ന് ചെലവ് നടപ്പിലാക്കുന്നതിനെതിരെയാണ് വിമര്‍ശനം.

SHARE