‘സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങളെന്ന് റിപ്പോര്‍ട്ട്; പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

കൊച്ചി: എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് രാജ്യത്തെ കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വാദങ്ങളും പ്രതിവാദങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കെ കേരളത്തിലും സമാന നീക്കമെന്ന് പുറത്തുവന്നതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ജയിലില്‍ക്കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ കേരളാ സര്‍ക്കാരെന്നായിരുന്നു ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തത്. മലയാള മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റു പിടിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണിപ്പോള്‍.

സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ വാര്‍ത്തയില്‍ ആരോപിക്കുന്നതു പോലൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും കുറിപ്പില്‍ പറയുന്നു.

SHARE