ശബരിമല: ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറെ ധരിപ്പിച്ചു.

ശബരിമലയിലെ സംഘര്‍ഷാവസ്ഥ കാണിച്ച് നിരവധി പരാതികള്‍ ഗവര്‍ണ്ണര്‍ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നേരിട്ടറിയിക്കാന്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തിയിരിക്കുന്നത്.