തിരുവനന്തപുരം: ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം തുടങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇ-ഓഫീസ് സമ്പൂര്‍ണമായി നിശ്ചലമായിരിക്കുകയാണ്. ഓഫീസുകളില്‍ ഫയലുകള്‍ കൂമ്പാരമായിട്ടും ഐ.ടി വകുപ്പ് ഉറങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പും നിശ്ചലമാണ്. പുതിയ ചീഫ് സെക്രട്ടറി അധികാരമേറ്റ ശേഷം ആദ്യം വിളിച്ചുകൂട്ടിയ സെക്രട്ടറിമാരുടെ യോഗത്തിലും ഫയല്‍ക്കൂമ്പാരം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് സെക്രട്ടറിമാരടക്കം നിസ്സഹായാവസ്ഥയിലാണ്.
സമ്പൂര്‍ണ്ണമായി ഇഓഫീസ് നടപ്പാക്കിയ സംസ്ഥാനമെന്ന പദവി നേടി എന്നല്ലാതെ പൊതുജനത്തിന് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴി നടപ്പാക്കിയ ഇഓഫീസ് പദ്ധതി സെക്രട്ടേറിയറ്റടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ താളം തെറ്റിയിട്ട് നാളേറെയായി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നല്‍കുന്ന പരാതികള്‍ക്കു പോലും മാസങ്ങള്‍ കഴിഞ്ഞാലും പരിഹാരമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് ഇഓഫീസ് പൂര്‍ണമായും നിശ്ചലമായിരുന്നു