മുഖ്യമന്ത്രിക്ക് വധഭീഷണി: സുരക്ഷ ശക്തമാക്കി; ഭീഷണിപ്പെടുത്തിയയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനുള്ളില്‍ വധിക്കുമെന്ന് ഭീഷണി. ഫോണിലൂടെയാണ് വധഭീഷണി നടത്തിയിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഫോണിലേക്കാണ് വധഭീഷണി കോള്‍ എത്തിയത്. തുടര്‍ന്ന് ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉത്തരവിട്ടു. ഭീഷണിപ്പെടുത്തിയയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നതായാണ് സൂചന. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

SHARE