നിയന്ത്രണം വിട്ടു; മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം നിയന്ത്രണം വിട്ടു അപകടത്തില്‍ പെട്ടു. അപകടത്തില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം രണ്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.