കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും പറയരുത്; പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കരുത്. ആകാശത്ത് കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമാണ്. പിയൂഷ് ഗോയലിനെ കാണാന്‍ മനസില്‍ പോലും വിചാരിച്ചിട്ടില്ല. എല്ലാം ബോധ്യപ്പെട്ടിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുകയാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ പോരാ. നടപ്പിലാക്കാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. ആകാശത്ത് കൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. റെയില്‍വേ വികസനത്തിന് തടസം സ്ഥലമേറ്റെടുപ്പാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കും. പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഇതിനെതിരെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

SHARE