കൊലപാതകം നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യങ്ങളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകങ്ങള്‍ നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ ഫലപ്രദ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കണ്ണൂരിലേയും മാഹിയിലേയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. മാഹി പൊലീസിന് വേണമെങ്കില്‍ സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.