ബിജെപിക്കാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് ചെന്നിത്തല

പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ പൊലീസ് നയങ്ങളെ വിമര്‍ശിച്ച് കൊണ്ട് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.