ഹസ്തദാനത്തിന് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ അവഗണിച്ച് പിണറായി

കോട്ടയം: ഹസ്തദാനത്തിന് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കോണിയിറങ്ങി വരികയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹസ്തദാനത്തിനായി കൈ നീട്ടി. എന്നാല്‍ കൈ വലിച്ചുകളഞ്ഞ മുഖ്യമന്ത്രി ഹസ്തദാനത്തിന് തയ്യാറായില്ല. തുടര്‍ന്ന് നേതാക്കളെത്തി പ്രവര്‍ത്തകനെ തട്ടിമാറ്റുകയും ചെയ്തു.

വയനാട്ടില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ വാഹനത്തില്‍ കയറ്റാന്‍ സഹായിച്ച പ്രിയങ്കയും രാഹുല്‍ അഭിനയിക്കുകയായിരുന്നു എന്ന് പരിഹസിക്കുന്ന സഖാക്കള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് മുഖ്യമന്ത്രിയുടെ ഈ ചിത്രം.

SHARE