ശ്രീമതിയെ തള്ളി പിണറായി: നിയമനം പാര്‍ട്ടി അറിഞ്ഞിട്ടില്ല

തിരുവനന്തപുരം: മന്ത്രിയായിരിക്കെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന പി.കെ ശ്രീമതി എം.പിയുടെ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ല ശ്രീമതിയുടെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതെന്ന് പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിണറായി. പാര്‍ട്ടി അറിവോടെയായിരുന്നു മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതെന്ന് പി.കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

SHARE