സി.പി.ഐയെ വിമര്‍ശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: വിവരാവകാശം സംബന്ധിച്ച് സി.പി.ഐനടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്തമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ല. നിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എതിര്‍പ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നു നേരത്തെ കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. കാനത്തിന്റെ ഈ പ്രസ്താവനകള്‍ക്ക് പത്രകുറിപ്പിലൂടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയതിന് ശേഷം പുറത്തറിഞ്ഞാല്‍ മതിയെന്ന പിണറായിയുടെ നിലപാടിനെയാണ് പരസ്യമായി സിപിഐ വിമര്‍ശിച്ചത്. ഇതോടെയാണ് മുന്നണിക്കുള്ളില്‍ നിന്നുളള വിമര്‍ശനത്തിന് വാര്‍ത്താക്കുറിപ്പിലൂടെ പിണറായിയുടെ മറുപടി പുറത്തെത്തിയിരിക്കുന്നത്.

SHARE