‘നാസിസം പിന്തുടരുന്നവരാണ് ആര്‍.എസ്.എസുകാര്‍’; വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടയുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ നാസിസം പ്രത്യയശാസ്ത്രപരമായി അംഗീകരിച്ചവരാണ് ആര്‍.എസ്.എസുകാര്‍. അത് ഇന്ത്യയില്‍ നടപ്പാക്കാന്‍ ആര്‍.എസ്.എസ്സുകാര്‍ തയ്യാറെടുക്കുകയാണെന്ന് പിണറായി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇഷ്ടങ്ങളും തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കുകയാണ്. ഇന്ന ഭക്ഷണമേ കഴിക്കൂവെന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്. അത്യന്തം അപകടരമായ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നയിടത്തേക്ക് രാജ്യത്തെ എത്തിക്കാന്‍ നോക്കുകയാണ്. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല. കശാപ്പുമായി ബന്ധപ്പട്ടുള്ള ഇത്തരം ഉത്തരവുകളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി കേരള സര്‍ക്കാര്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപടി ആശ്ചര്യജനകമാണെന്നും ഒട്ടേറെ പേരുടെ തൊഴിലിനെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE