പുഞ്ചിരിച്ച് ലൂയിസ് രാജകുമാരന്‍; താരമായി ജോര്‍ജ്ജും ഷാര്‍ലെറ്റ് രാജകുമാരിയും

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഓരോ ചടങ്ങും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. വില്യം-കേറ്റ് ദമ്പതികളുടെ ഇളയ മകന്‍ ലൂയിസ് രാജകുമാരനാണ് ഇത്തവണ താരമായിരിക്കുന്നത്. ലൂയിസ് രാജകുമാരന്റെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുനനത്. രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ മാറ്റ് പോര്‍ട്ടിയോസ് പകര്‍ത്തിയ ചിത്രങ്ങളാണ് കൊട്ടാരം പുറത്തുവിട്ടത്.

വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിയും മൂന്നു മക്കളും ഹാരി രാജകുമാരനും ഭാര്യ മേഘന്‍ മാര്‍ക്കല്‍ രാജകുമാരിയും ഒന്നിച്ചുള്ള ഫോട്ടോയും ചാള്‍സ് രാജകുമാരനും ഭാര്യയും മക്കളും മരുമക്കളും ചെറുമക്കളുമുള്ള ഫോട്ടോയും ഇതിലുണ്ട്.

അമ്മ കേറ്റിന്റെ കൈയ്യിലിരുന്ന് പല്ലില്ലാത്ത മോണി കാട്ടി ചിരിക്കുന്ന ലൂയിസ് രാജകുമാരന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ലൂയിസിന്റെ മൂത്ത സഹോദരന്‍ ജോര്‍ജ്ജ് രാജകുമാരനും സഹോദരി ഷാര്‍ലെറ്റ് രാജകുമാരിയുമാണ് ഫോട്ടോകളിലെ മറ്റ് താരങ്ങള്‍. ലൂയിസ് ആര്‍തര്‍ ചാള്‍സ് എന്നാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പേര്. ബ്രിട്ടന്റെ അഞ്ചാം കിരീടാവകാശിയാണ് ലൂയിസ് രാജകുമാരന്‍.

Watch Video:

രാജകുടുംബം പുറത്തുവിട്ട ചിത്രങ്ങള്‍