ക്രിസ്റ്റിയാനോക്ക് ഇരട്ടക്കുട്ടികള്‍; മക്കളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് താരം

ലിസ്ബണ്‍: തന്റെ ഇരട്ടക്കുട്ടികളുടെ ഫോട്ടോ ഷെയര്‍ ചെയ്ത് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആഴ്ച്ചകള്‍ക്കു മുമ്പാണ് വാടകഗര്‍ഭധാരണത്തിലൂടെ ക്രിസ്റ്റിയാനോക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.

കുഞ്ഞുങ്ങളെ എടുത്തിരിക്കുന്ന ഫോട്ടോ താരം തന്നെയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. ഇരട്ടകളില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ്. മാറ്റിയോ എന്നും ഇവ എന്നുമാണ് കുഞ്ഞുങ്ങളുടെ പേര്. അമേരിക്കയിലാണ് കുഞ്ഞുങ്ങള്‍ പിറന്നതെന്ന് സൂചനയുണ്ട്. എന്നാല്‍ താരം ഇതിന് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

ഇരട്ടകളടക്കം വാടകഗര്‍ഭധാരണത്തിലൂടെ ക്രിസ്റ്റ്യാനോക്ക് മൂന്നുകുട്ടികളുണ്ട്. 2010-ല്‍ ജനിച്ച ക്രിസ്റ്റിയാനീഞ്ഞോയുടേയും അമ്മ അമേരിക്കയിലാണ്. ഇതാരാണെന്ന് താരം ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ താരത്തിന്റെ കാമുകി ജോര്‍ജ്ജിന റോഡ്രിഗ്വസ് ഗര്‍ഭിണിയാണ്.

SHARE