ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് രണ്ടുദിവസം; വീഡിയോ

നെടുമങ്ങാട്: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ പ്രദീപ് ആണ് കിണറ്റില്‍ വീണത്. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.

പ്രദീപ് കിണറ്റില്‍ വീണ കാര്യം ആരും അറിയാതിരുന്നത് അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കി. കിണറ്റില്‍ വീണ പ്രദീപിന് കാര്യമായ പരുക്കുകളൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. പല തവണ ഉച്ചത്തില്‍ വിളിച്ച് കൂവിയെങ്കിലും ആരും കേട്ടില്ല. കൈയ്യിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പിന്നീട് വെളളിയാഴ്ച ഉച്ചക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രദീപിനെ പുറത്തെത്തിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രദീപിനെ പുറത്തെത്തിച്ചത്.

SHARE