ഫോണ്‍കടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: വീഡിയോ വൈറല്‍

ബെയജിംഗ്: റിപ്പെറിങിനായി കടയില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചൈനയിലെ ഗന്‍സു പ്രവശ്യയിലാണ് സംഭവം. ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന്
പരിശോധിക്കുന്നയാളുടെ ദേഹത്തേക്ക് തീപടരുകയും ഷോപ്പിലെ ആളുകള്‍ ഭയന്ന് ഷോപ്പിനു പുറത്തേ്ക്കു ഓടുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. അതേസമയം ഏത് ബ്രാന്റിലെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമല്ല.

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല. മാത്രമല്ല മറ്റ് അപകടങ്ങളൊന്നും കടയില്‍ ഉണ്ടായുമില്ല. കടയ്ക്കുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോ കാണാം

SHARE