പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 56 ആയി

മൂന്നാര്‍: പെട്ടിമുടിയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി.

രണ്ടുവയസ്സുകാരി തനുഷ്‌കയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സിമന്റ്പാലം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ജെ.സി.ബി. ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

SHARE