മൂന്നാര്‍: ആറു ദിവസമായി പെട്ടിമുടിപ്പുഴയുടെ കരയില്‍ കാത്തിരിക്കുകയാണ് ഷണ്മുഖനാഥന് എന്ന അച്ഛന്. മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. മറ്റെയാള്‍ എവിടെ ഷണ്മുഖനാഥന്റെ മക്കളായ ദിനേശിനെയും നിധീഷിനെയുമാണ് പെട്ടിമുടിയില്‍ കാണാതായത്.
മൂത്ത മകന് ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയില്‍ നിന്ന് കണ്ടെത്തി. നിധീഷ് എവിടെയെന്ന് ഒരു അറിവുമില്ല. നിധീഷിനായാണ് പുഴക്കരയില്‍ ഷണ്മുഖനാഥന്റെ കാത്തിരിപ്പ്. ഷണ്മുഖനാഥന്റെ സഹോദരനും മുന്‍ പഞ്ചായത്ത് അംഗവുമായ അനന്തശിവന്റെ പേരക്കുട്ടികളുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് ദിനേശും നിധീഷും പെട്ടിമുടിയില്‍ എത്തിയത്.