പെട്ടിമുടി ഉരുള്‍പൊട്ടല്‍; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, ആകെ മരിച്ചവരുടെ എണ്ണം 51 ആയി

പെട്ടിമുടി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 51 ആയി. പെട്ടിമുടി അരുവിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

എസ്‌റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 20 പേരെ ഇനി കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ട ലയങ്ങളില്‍നിന്നു 12 പേര്‍ മാത്രമാണു രക്ഷപ്പെട്ടത്.

മൂന്നു തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണു ദുരന്തത്തില്‍പെട്ടത്. ഇവര്‍ക്കെല്ലാം തലമുറകളായി വോട്ടവകാശവും റേഷന്‍കാര്‍ഡുകളും ഇവിടെയുണ്ട്.

SHARE