കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു: പെട്രോള്‍ വില 80 കടന്നു

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസല്‍ ലിറ്ററിന് 14 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ പെട്രോളിന് മുംബൈയില്‍ 82.94 രൂപയായി. ഡല്‍ഹിയില്‍ 75 രൂപയും കൊല്‍ക്കത്തയില്‍ 77.79 രൂപയുമാണ് പെട്രോള്‍ വില.

ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഡീസല്‍ വില 21 പൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. മുബൈയില്‍ 22 പൈസയും ചെന്നൈയില്‍ 23 പൈസയുമാണ് വര്‍ധന. മുംബൈയില്‍ 70.88 രൂപയാണ് ഡീസല്‍ വില. ഡല്‍ഹിയില്‍ 66.57 രൂപയും കൊല്‍ക്കത്തയില്‍ 69.11 രൂപയും ചെന്നൈയില്‍ 70.25 രൂപയുമാണ് വില.

SHARE