ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനാറാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡിസലിന് 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ വില 81 രൂപ കടന്നു. ഡീസലിന് 76.12 പൈസയാണ് വില. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 8.33 ഡീസലിന് 8.98 രൂപയുമാണ് കൂട്ടിയത്.
ആഗോള തലത്തില്‍ എണ്ണവില കുത്തനെ ഇടിയുമ്പോഴും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ വില വര്‍ധിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത് വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിന് തടയിട്ട കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന ജനങ്ങളെ കൂടുതല്‍ ഞെരുക്കുകയാണ്.