മാര്‍ച്ച് 26ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കോട്ടയം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ മാര്‍ച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചക്ക് ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക.

പെട്രോള്‍ പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആവശ്യം.