കോഴിക്കോട്: രാജ്യത്തെ ജിഡിപി തകര്‍ച്ചക്കിടെ കുതിച്ചുയര്‍ന്ന് ഇന്ധന വില. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനവ് ഉണ്ടായതോടെ പെട്രോള്‍ വില വീണ്ടും ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവാണ് പെട്രോള്‍, ഡീസര്‍ വില ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കാരണം.
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ പെട്രോളിന്റെ വില യഥാക്രമം 74.86, 77.54, 80.51, 77.83 രൂപയായി ഉയര്‍ന്നതായി ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റ് പറയുന്നു. കേരളത്തില്‍ പെട്രോള്‍ വില ശരാശരി 77 രൂപ നിലവാരത്തിലാണ്.
തിരുവനന്തപുരത്താണ് പെട്രോളില്‍ ഉയര്‍ന്നവില 78.23 രൂപ. കൊച്ചയില്‍ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില.
ഡീസല്‍ വിലയിലും കുതിപ്പിലാണ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ഡീസല്‍ വില യഥാക്രമം 65.78, 68.19, 69 രൂപ, 69.53 രൂപയാണ്. കേരളത്തില്‍ ഡീസല്‍ വില 70 രൂപ നിലവാരത്തിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 70.75 രൂപയാണ്. കൊച്ചിയില്‍ 69.35 രൂപയും കോഴിക്കോട് 69.66 രൂപയുമാണ്.