ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ.
”പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അതില്‍ എന്തെങ്കിലും ചെറിയ എമൗണ്ട് കൂട്ടിയിട്ടുണ്ട്. ടോട്ടലായിട്ട് വര്‍ധനവ് ഉണ്ടാവുന്നില്ല. വില കുറയുകയാണ് ചെയ്തത്. അന്താരാഷ്ട്ര വിപണയിയില്‍ കുറയുമ്പോള്‍ അതിന്റെ ഒരംശമാണ് കൂട്ടുന്നത്. കഴിഞ്ഞ ദിവസം രണ്ടു രുപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയില്‍ കൂടുതലുണ്ടാവുന്നില്ല.” വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

എന്നാല്‍ മുരളീധന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറയുന്നതും കേന്ദ്രം എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാനായിരുന്നോ അദ്ദേഹം ശ്രമിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. വിഷയവുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി നല്‍കാത്ത മുരളീധരനെതിരെ ട്രോള്‍ മഴയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.
