തീവെട്ടിക്കൊള്ള തുടരുന്നു;തുടര്‍ച്ചയായ 15ാം ദിവസവും ഇന്ധനവില കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വര്‍ധന.ഡീസല്‍ ലീറ്ററിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. പതിനഞ്ചുദിവസം കൊണ്ട് ഡീസലിന് എട്ടു രൂപ 43 പൈസയാണ് വര്‍ധിപ്പിച്ചത്.

പെട്രോളിന് കൂടിയത് എട്ടുരൂപയും. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 79 രൂപ 54 പൈസയാണ് വില. ഡീസലിന് 74 രൂപ 21 പൈസയും. 15 ദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് 8 രൂപ 43പൈസ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 8 രൂപ കൂടി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 79. 54 രൂപ. ഡീസല്‍ വില 74. 21 രൂപ.

SHARE