ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി 18ാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ഡീസല്‍ വില മാത്രമാണ് ഇന്നു വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 45 പൈസയാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 75.72 രൂപയാണ്.
രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിനു വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിനും ഡീസലിനും പത്ത് രൂപയോളം വര്‍ധിച്ചു.