ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോള്‍ ലീറ്ററിന് 82 രൂപ

തിരുവനന്തപുരം : ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസല്‍ വില 75 കടന്നു. കൊച്ചിയില്‍ നഗരപരിധിക്കു പുറത്ത് പെട്രോള്‍ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസല്‍ വില 76 രൂപയും കടന്നു. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് വില ലീറ്ററിന് 82 രൂപയും ഡീസലിന് 75.78 രൂപമാണ് വില. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്ന് പെട്രോള്‍ വില.

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നതെന്ന് വിദഗ്ദര്‍ പറയുന്നത്.

SHARE