പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

തുടര്‍ച്ചയായി മൂന്നാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയില്‍ 1.70 രൂപയോളം വര്‍ധനവുണ്ടായി. വരുദിസവങ്ങളിലും വിലകൂടാനാണ് സാധ്യത. ലിറ്ററിന് ആറുരൂപവരെകൂടിയേക്കാമെന്നാണ് വിലിയിരുത്തല്‍.

ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില.ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി എക്‌സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്.

SHARE