നികുതി കുറച്ചിട്ടും പെട്രോള്‍ വില വീണ്ടും മുകളിലോട്ട്; രൂപയുടെ മൂല്യവും ഇടിഞ്ഞുതന്നെ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് വര്‍ധിച്ചത്. കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും വന്‍ പ്രചാരം നല്‍കി വിലകുറച്ചെങ്കിലും ദിവസേനയുള്ള വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 1.50 രൂപ എക്‌സൈസ് നികുതി ഇനത്തില്‍ കേന്ദ്രം വെട്ടിക്കുറച്ചിരുന്നത്. ഈ മാസം നാലാം തിയ്യതിയാണ് കേന്ദ്ര സര്‍ക്കാറും ഇന്ധന കമ്പനികളുമായി ലിറ്ററിന് രണ്ടര രൂപ കുറച്ചതായി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നത്

തിരുവനന്തപുരത്ത് പെട്രോളിന് 85.61 പൈസയും ഡീസലിന് 79.33 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 84.27 രൂപയും ഡീസലിന് 78.07 രൂപയും കോഴിക്കോട് പെട്രോളിന് 84.53 രൂപയും ഡീസലിന് 78.34 രൂപയുമാണ് വില.

കഴിഞ്ഞ ദിവസം പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഒക്ടോബര്‍ 5, 6, 7, 8 തിയ്യതികളിലായി സംസ്ഥാനത്ത് ഡീസലിന് കൂടിയത് 90 പൈസയാണ്. 54 പൈസ പെട്രോളിനും വര്‍ധിച്ചു.

കൊല്‍ക്കത്തയില്‍ 83.87 രൂപ, 75.67 എന്നിങ്ങനെയാണ് ഇന്നലെ പെട്രോള്‍, ഡീസല്‍ വില. ബംഗളൂരുവില്‍ 82.68, 74.20 രൂപയായും എണ്ണ വില ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് പെട്രോളിന് ഏറ്റവും കൂടിയ വില. അമരാവതിയില്‍ ലിറ്ററിന് 88.80 രൂപയും മുംബൈയില്‍ 87.55 രൂപയുമാണ്. 77.42 രൂപയാണ് മുംബൈയില്‍ ഡീസല്‍ വില. ഡീസലിന് ഉയര്‍ന്ന വാറ്റ് ഈടാക്കുന്ന തെലുങ്കാനയിലെ അദിലാബാദില്‍ ഒരു ലിറ്റര്‍ ഡീസലിന് 81.71 രൂപയാണ് വില സംസ്ഥാനത്ത് മിക്കയിടത്തും 80 രൂപക്ക് മുകളിലാണ് ഡീസല്‍ വില.