ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ ലിറ്ററിന് 3.77 രൂപയും ഡീസല്‍ വിലയില്‍ ലിറ്ററിന് 2.91 രൂപയും കുറവ് വരുത്തി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ദൈ്വവാര അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞുനില്ക്കുന്നതും രൂപയുടെ മൂല്യം നേരിയ തോതില്‍ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.