കോട്ടയത്ത് ഹോട്ടലുടമയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ഹോട്ടലുടമയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. കാണക്കാരി അമ്പലക്കവലയിലെ അപ്പൂസ് ഹോട്ടലിന്റെ ഉടമ കോതനല്ലൂര്‍ പാലത്തടത്തില്‍ ദേവസ്യക്ക് നേരേയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ബേബി എന്ന ആള്‍ക്കും പൊള്ളലേറ്റു. ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു.

ദേവസ്യയും ബേബിയും തമ്മില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. രാവിലെ ഹോട്ടലിലെത്തിയ ബേബി കൈയില്‍ കരുതിയ കന്നാസില്‍നിന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ദേവസ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE