സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഒരു രൂപ 26 പൈസയാണ് കൂടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 76 രൂപ 83 പൈസയും ഡീസലിന് 70 രൂപ 97 പൈസയുമാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ ഇന്ധനവിലയെയും ബാധിച്ചത്.
തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസല്‍ വില വര്‍ധനവിന് കാരണമായ് കണക്കാക്കുന്നത്. ഇതോടൊപ്പം യുഎസ് ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കൂട്ടിയതും വില വര്‍ധനവിന് കാരണമാണ്.