ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരിയുടെ മൊഴിയെടുത്തു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മുന്‍ജീവനക്കാരി അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി. കോടതി പിരിഞ്ഞശേഷമാണ് പരാതിക്കാരി സമിതിക്ക് മുന്നിലെത്തിയതാണെന്ന് സൂചന.ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിക്ക് മുന്നിലാണ് പരാതിക്കാരി ഹാജരായത്. കോടതി നടപടികള്‍ അല്ലാത്തതിനാല്‍ അന്വേഷണ സമിതിക്ക് മുന്‍പാകെ പരാതിക്കാരി അടക്കമുള്ളവരുടെ അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സുപ്രീകോടതിയുടെ പരിപാവനത സംരക്ഷിക്കാന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പരാതിയിലെ ഗൂഡാലോചന അന്വേഷിക്കാന്‍ നിയോഗിച്ച റിട്ട.ജഡ്ജി എ.കെ പട്‌നായിക്ക് വ്യക്തമാക്കി.