ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ചനിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍: കൊല്ലപ്പെട്ടനിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ വീടിന് സമീപത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചക്കുശേഷമാണ് സംഭവം. പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് പാപ്പുവിന്റെ മൃതദേഹം കണ്ടത്. സംഭവസ്ഥലത്തേക്ക് ഉന്നതഉദ്യോഗസ്ഥര്‍ എത്തി പരിശോധന തുടരുകയാണ്.