പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു: ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തട്ടിയിട്ട പറമ്പില്‍ കോളേജ് വിദ്യാര്‍ഥിനിയെ(21) കുത്തിക്കൊന്നു. സംഭവത്തില്‍ അയല്‍ക്കാരനായ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വാഴക്കുളം എം.ഇ.എസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പിതാവ് തമ്പിക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തേമുക്കാലോടെയാണ് ആക്രമണം. മോഷണ ശ്രമമായിരുന്നുവെന്നാണ് സൂചന.

SHARE