സുവാരസിന് പിഴച്ചു, സെമി കാണാതെ ഉറുഗ്വായ് പുറത്ത്

കോപ്പ അമേരിക്ക ഫുട്‌ബോള്‍ കപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉറുഗ്വായെ പരാജയപ്പെടുത്തി പെറു സെമിഫൈനലില്‍ പ്രവേശിച്ചു. 5-4 എന്ന സ്‌കോറിനാണ് ഷൂട്ടൗട്ടില്‍ പെറുനിന്റെ വിജയം.

ഉറുഗ്വായുടെ ആദ്യ പെനാല്‍ട്ടിയെടുത്ത സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ പെനാല്‍ട്ടി പെറു ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. പിന്നീട് പെനാല്‍ട്ടിയെടുത്ത ഇരു ടീമിലെയും കളിക്കാര്‍ ലക്ഷ്യത്തിലെത്തിലെത്തിച്ചെപ്പോള്‍ ഉറുഗ്വായ്ക്ക് പുറത്തേക്കുള്ള വാതിലും തുറന്നു. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.

സെമിഫൈനല്‍ മത്സരങ്ങള്‍

ബ്രസീല്‍ vs അര്‍ജന്റീന (ജൂലായ് 3, 6:00 am)
ചിലി vs പെറു ( ജൂലായ് 4, 6:00 am)

SHARE