പെരിയയില്‍ വീണ്ടും സിപിഎം അക്രമം; ഗുരുതരമായി പരിക്കേറ്റ കോണ്‍ഗ്രസ് നേതാവ് ആശുപത്രിയില്‍


കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വീണ്ടും സി പി .എം അക്രമം. പെരിയയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സി.കെ. അരവിന്ദനുനേര്‍ക്കാണ് സി പി. എം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അരവിന്ദനെ ചാലിങ്കാലില്‍ വെച്ച് പ്രകോപനമില്ലാതെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിക്കുകയായിരുന്നു. പരുക്കേറ്റ അരവിന്ദനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE