മോദിക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോട് കുഴിച്ച് മൂടുമെന്ന് ബി.ജെ.പി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചു മൂടുമെന്ന് ബി.ജെ.പി നേതാവ് രഘുരാജ് സിങിന്റെ കൊലവിളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്നവര്‍ക്കെതിരെയാണ് ബി.ജെ.പി നേതാവിന്റെ കൊലവിളി. ഞായറാഴ്ച അലീഗഢില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ന്യായീകരണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രഘുരാജ് സിങിന്റെ പ്രസ്താവന.

ക്രിമിനലുകളും അഴിമതിക്കാരുമായ ഒരു ശതമാനം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുകയാണെന്നും അവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും രഘുരാജ് സിങ് പറഞ്ഞു.
അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ പ്രതിഷേധ സമരങ്ങളെ ഉദ്ദേശിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന.