ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ക്രിക്കറ്റ് കളിച്ച് ആളുകള്‍; വീഡിയോ വൈറല്‍

കോവിഡ് -19 നീരീക്ഷണത്തിലാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പാട്ടുപാടുന്നതിന്റെയും നൃത്തത്തിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്, എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ ക്രിക്കറ്റ് കളിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ക്വാറന്റൈന്‍ കേന്ദ്രത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഉള്ള സൗകര്യത്തില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് പുതിയ വീഡിയോ. ക്രിക്കറ്റ് കളിക്കുന്ന ആളുകള്‍ക്ക് ചുറ്റിലുമായി കിടക്കകളും കാണുന്നതാണ് വീഡിയോ. ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോയായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നാഷണണ്‍ കോണ്‍ഫറസ് നേതാവ് ഒമര്‍ അബ്ദുല്ല അടക്കം നിരവധി പേര്‍ വീഡിയോ പങ്കുവെച്ചു.

https://twitter.com/OmarAbdullah/status/1270569385183379458

അതേസമയം വീഡിയോയെ പലരും പലരീതിയിലാണ്. എടുത്തിക്കുന്നത്. ”ഇടമുണ്ടെങ്കില്‍ കളിക്കും. ക്വറന്റൈന്‍ സമയംകളയല്‍, എന്നാണ് ഒമര്‍ അബ്ദുല്ലയുടെ ട്വീറ്റ്

പലപ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്; ”ഇന്ത്യയെ വളരെയധികം ഞാന്‍ സ്‌നേഹിക്കുന്നത് എന്താണെന്ന്”. ഇനി എന്തെങ്കിലും ഞാന്‍ പറയേണ്ടതുണ്ടോ.. ദക്ഷിണഫ്രിക്കന്‍ ക്രിക്കറ്റര്‍ ജോണ്ടി റോഡ്‌സ് കുറിച്ചു