ഇറാന്‍ ആക്രമണം; സൈനിക നടപടികളില്‍ നിന്നും ട്രംപിനെ തടയാനുള്ള നീക്കവുമായി അമേരിക്കന്‍ പാര്‍ലമെന്റ്

തെഹ്‌റാന്‍/ന്യൂയോര്‍ക്ക്: ഇറാന്‍ രഹസ്യ സേനാ തലവന്‍ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിനു പിന്നാലെ ഉടലെടുത്ത യുദ്ധ ഭീതി മാറ്റാന്‍ നീക്കവുമായി അമേരിക്കന്‍ പാര്‍ലമെന്റ്. വീണ്ടുമൊരു ഗള്‍ഫ് യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്ക എല്ലാ മേഖലയിലും ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിനെ യുദ്ധ കൊതിയില്‍നിന്നും തടയാനുള്ള നീക്കവുമായി അമേരിക്കന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഡൊമോഗ്രാറ്റുകള്‍ നീക്കം നടത്തുന്നത്.

ട്രംപിന്റെ യുദ്ധനീക്കത്തിനെതിരെ ജനപ്രതിനിധിസഭ ഒരു പ്രമേയം അവതരിപ്പിച്ച് അത് വോട്ടിനിട്ട് വിജയിപ്പിക്കുകയും ചെയ്യുമെന്ന് ചെയ്യുകയും സഭാ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഇറാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൈനിക നടപടികള്‍ നടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നതാവും പ്രമേയം. ഇക്കാര്യം വ്യക്തമാക്കി സ്പീക്കര്‍ സഭാ അംഗങ്ങള്‍ക്കായി കത്തയച്ചായാണ് വിവരം.

ഇറാനിലെ ഉന്നത സൈനിക കമാന്‍ഡറായ കാസെം സോളിമാനിയെ വധിച്ച ബാഗ്ദാദില്‍ യുഎസ് വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ട്രംപ് നിയമനിര്‍മ്മാതാക്കളെ അറിയിക്കുകയോ മുന്‍കൂര്‍ അനുമതി തേടുകയോ ചെയ്തില്ലെന്ന് ഡെമോക്രാറ്റുകള്‍ പരാതിപ്പെട്ടു.

വിഷയത്തില്‍ സഭക്ക് പുറമെ ഡോമോക്രാറ്റിക്ക് സെനറ്റിലും സെനറ്റിലും പ്രമേയം അവതരിപ്പിച്ചതായി സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഡോമോക്രാറ്റിക്ക് സെനറ്റ് പ്രതിനിധി ടിം കെയ്ന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇറാനുമായുള്ള ശത്രുത കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇറാനുമായുള്ള ഭരണകൂടത്തിന്റെ സൈനിക ശത്രുത 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ട് സെനറ്റ് കോണ്‍ഗ്രസില്‍ വോട്ടെടുപ്പിനായുള്ള പ്രമേയവും അവതരിപ്പിച്ചു.

https://twitter.com/sfpelosi/status/1214036367396573184

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇറാനും തമ്മിലുള്ള വാക്‌പോര് യുദ്ധ ഭീതിക്ക് കനം കൂട്ടുന്നതാണ്. എന്നാല്‍, ഇംപീച്ച്മെന്‍റ് നടപടികള്‍ തുടരുന്ന പ്രസിഡന്‍റിന്‍റെ വാക്കുകള്‍ പഴയപോലെ അമേരിക്കന്‍ ജനതയെ ആവേശം കൊള്ളിക്കുന്നില്ലെന്നാണ് വാഷിംങ്ടണ്‍ ഡിസിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനെതിരെ അമേരിക്ക നടത്തുന്നത് അനാവശ്യമായ യുദ്ധമാണെന്നും അമേരിക്ക ഇതില്‍ നിന്നും പിന്മാറണമെന്നും ജനങ്ങള്‍ തെരുവുകളില്‍ ആവശ്യപ്പെട്ടു. മുന്‍യുദ്ധങ്ങള്‍ക്കായി പഴയ പ്രസിഡന്‍റുമാര്‍ ചെയ്തത് തന്നെയാണ് ഇപ്പോള്‍ ട്രംപും ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. കാണാം യുദ്ധത്തിനെതിരെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിഷേധങ്ങള്‍.  

അതേസമയം ഇറാനെ അനുനയിപ്പിക്കാൻ യൂറോപ്യൻ യൂണിയനടക്കം ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെ സ്ഥിതി വഷളാക്കുന്ന പ്രകോപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രംഗത്തെത്തുന്നത്‌.

ഖാസിം സുലൈമാനി വധത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നതിനിടെ, അടിച്ചാല്‍ തിരിച്ചടിക്കുമെന്ന നിലപാടുമായി യു.എസും രംഗത്തെത്തി. ഇസ്രാഈലും അമേരിക്കയുടെ 35 സൈനിക താവളങ്ങളും തങ്ങളുടെ റഡാര്‍ പരിധിയിലാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇറാന്റെ 52 കേന്ദ്രങ്ങളെ തങ്ങളും ഉന്നമിട്ടിട്ടുണ്ടെന്ന വാദവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
ട്വിറ്ററിലായിരുന്നു ട്രംപിന്റെ പ്രകോപന പരാമര്‍ശം. ഈറാന്റെ 52 കേന്ദ്രങ്ങള്‍ യു.എസ് ഉന്നമിട്ടിട്ടുണ്ട്. അതില്‍ ചിലത് ഇറാനും ഇറാന്‍ സംസ്‌കാരത്തിനും അതിപ്രധാനമായവയാണ്. അടിച്ചാല്‍ അതിവേഗത്തിലും അതിശക്തമായും തിരിച്ചടിക്കും- ട്രംപ് ട്വീറ്റു ചെയ്തു. 1979ല്‍ തെഹ്‌റാനിലെ യു.എസ് എംബസി പിടിച്ചടക്കുകയും 52 അമേരിക്കക്കാരെ ഇറാന്‍ 444 ദിവസം ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിനെ അനുസ്മരിച്ചാണ് ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമണ ലക്ഷ്യമായി നിശ്ചയിച്ചതെന്നാണ് യു.എസ് വൃത്തങ്ങള്‍ പറയുന്നത്. ശനിയാഴ്ച രാത്രി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്റെ പല ഭാഗങ്ങളിലും റോക്കറ്റ് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ബാഗ്ദാദിലെ യു.എസ് എംബസി സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണിലും ബലാദിലെ യു.എസ് വ്യോമതാവളത്തിനു സമീപവുമാണ് ഷെല്ലുകള്‍ പതിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഖാസിം സുലൈമാനി വധത്തിന് ഇറാന്‍ പ്രതികാരം ചെയ്യുമെന്നതിന്റെ സൂചനയായാണ് ഈ ചെറു ആക്രമണങ്ങളെ വിലയിരുത്തുന്നത്.