ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ സമാധാനപരമായ കൂറ്റന്‍ റാലി; പ്രതിരോധിക്കാനാവാതെ പോലീസ്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ സമാധാന പരമായി വന്‍ പ്രതിഷേധം. വെള്ളിയാഴ്ച
ജുമുഅ നമസ്‌കാരത്തിന് പിന്നാലെയാണ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിന്‍ വന്‍ പ്രതിഷേധം ആരംഭിച്ചത്. ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ പതാകകള്‍ ഉയര്‍ത്തി കൂറ്റന്‍ റാലി നടന്നത്.

വന്‍ പോലീസ് സന്നാഹം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അംബേദ്കറുടെ പോസ്റ്ററുകളുമായാണ് ജുമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം.