മംഗലാപുരത്തെ പോലീസ് വെടിവെപ്പ്; പ്രതികരണവുമായി ഡി.കെ ശിവകുമാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ മംഗലാപുരത്ത് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. സമാധാനപരമായ പുരോഗമന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായ ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ പതിറ്റാണ്ടുകളായി കഠിനമായി നിര്‍മ്മിക്കപ്പെടുന്നു.

അന്താരാഷ്ട്ര മേഖലകളില്‍ ഇന്ത്യ അറിയപ്പെട്ടിരുന്നത് പുരോഗത്തിലേക്കുയരുന്ന സമാധാനപരമായ ഒരു രാജ്യമെന്ന നിലയിലാണ്. എന്നാല്‍ പതിറ്റാണ്ടുകളുടെ കഠിനപ്രയത്‌നത്തില്‍ നേടിയെടുത്ത ആ പേര് ബിജെപി ഭരണത്തിന്‍ ഇല്ലാതാവുകയാണ്. ആഗോളതലത്തില്‍ സമാധാനത്തിലും സ്‌നേഹത്തിലും അറിയപ്പെടുന്ന സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ മംഗലാപുരത്തെ മരണങ്ങളും, വിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരേയും തടങ്കലില്‍ വച്ചതോടെ നമ്മുടെ സംസ്ഥാനത്തെയും അത് ബാധിക്കുകയാണെന്ന്, ഡികെ ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ രാജ്യത്താകെ ഇതുവരെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്്തിട്ടുണ്ട്. രണ്ടു പേര്‍ മംഗളൂരുവിലും ഒരാള്‍ ലക്‌നൗവിലുമാണ് മരിച്ചത്. പൊലീസ് വെടിവെപ്പില്‍ പലരുടേയും നില ഗുരുതരമാണ്.