പിഡിപി ആഹ്വാനം ചെയ്ത നാളത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ്പ്രസിഡന്റ് സുബൈര്‍ സ്വലാഹി പറഞ്ഞു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച അപേക്ഷ തള്ളിയ കര്‍ണാടക എന്‍ഐഎ കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് പിഡിപി ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹര്‍ത്താലിനെതിരെ മദനി പ്രതികരിച്ചതോടെയാണ് പിഡിപി നിലപാട് മാറ്റിയത്.

SHARE