പൊലീസ് വാഹനം കയറി യുവാവിന് ദാരുണാന്ത്യം

ഹരിയാന: നിര്‍ത്താതെ പോയ ബൈക്കുകാരനെ പിടിക്കൂടാനുള്ള പൊലീസ് ചെയ്‌സിങ് അവസാനിച്ചത് മരണത്തില്‍. ഹരിയാനയിലെ ഹിസറിലാണ് സംഭവം. പൊലീസ് പിന്തുടരുന്നതിനിടെ റോഡില്‍ വീണ യുവാവിന്റെ മേല്‍ പൊലീസ് വാഹനം കയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഹിസറിലെ ഗന്‍ഹേരി ഗ്രാമ സ്വദേശി രവിന്ദ്രറാണ് അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു പറ്റിയ അപകടമാണ് എന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പൊലീസിന്റെ കള്ളക്കളി പുറത്തായി.

സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്ത ആയതോടെ സംഭവത്തിന് കാരണക്കാരായ പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ഹിസര്‍ ഡിഎസ്പി അറിയിച്ചു. എന്നാല്‍ എന്തിനാണ് യുവാവിനെ പൊലീസ് പിന്തുടര്‍ന്നത് എന്നതില്‍ വ്യക്തതയില്ല.

SHARE