തിരുവനന്തപുരം: കാര്‍ട്ടൂണ്‍ പോലും ഉള്‍ക്കൊള്ളാനാവാത്ത അസഹിഷ്ണുത ഭരണാധികാരിക്ക് ഉണ്ടെങ്കില്‍ അത് നാടിന് നല്ലതല്ലെന്ന് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകള്‍ മാത്രം പാടാന്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ വിമര്‍ശിച്ചതിനെക്കുറിച്ചാണ് വിഷ്ണുനാഥിന്റെ പരാമര്‍ശം. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘താങ്കള്‍ ഈയിടെയായി എന്നെ വിമര്‍ശിച്ച് വരയ്ക്കുന്നില്ലല്ലോ?’ മലയാളികളുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ കണ്ടപ്പോള്‍ ഒരിക്കല്‍ മഹാനായ നെഹ്റു പരിതപിച്ചത് ഇങ്ങനെയാണ്. ‘Don’t spare me shankar’ എന്ന് 1948 മേയില്‍ ന്യൂഡല്‍ഹിയില്‍ ശങ്കേഴ്സ് വീക്കിലിയുടെ ഉദ്ഘാടന ചടങ്ങില്‍ പോലും ജവഹര്‍ലാല്‍ നെഹ്റു പ്രത്യേകം പറഞ്ഞിരുന്നു. തന്നെ വിമര്‍ശിച്ച് വരയ്ക്കുന്നില്ലല്ലോ എന്ന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാര്‍ട്ടൂണിസ്റ്റിനോട് ചോദിച്ച സഹൃദയത്വത്തിന്റെയും സഹിഷ്ണുതയുടെയും വലിയൊരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്.
മുഖ്യമന്ത്രിമാരായ കെ.കരുണാകരനും ഇ.കെ. നായനാരും ഉമ്മന്‍ ചാണ്ടിയും തങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കാര്‍ട്ടൂണുകളോട് അസ്വസ്ഥത കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, ആസ്വദിക്കുക കൂടി ചെയ്തിരുന്നു.
ഇവിടെയിതാ, നമ്മുടെ മുഖ്യമന്ത്രിക്ക് തനിക്കെതിരെ വരുന്ന കാര്‍ട്ടൂണിനെപ്പോലും സഹിഷ്ണുതയോടെ കാണാന്‍ മനസുവരുന്നില്ല. കാര്‍ട്ടൂണുകള്‍ക്കും വാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നേരെ പിണറായി വിജയന് പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയാണിപ്പോള്‍. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകള്‍ മാത്രം പാടാന്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോ.
‘മലയാള മനോരമ’യിലെ ഒരു കാര്‍ട്ടൂണ്‍ പോലും ഉള്‍ക്കൊള്ളാനാവാത്ത അസഹിഷ്ണുത ഒരു ഭരണാധികാരിക്ക് ഉണ്ടെങ്കില്‍ അത് നാടിന് നല്ലതല്ല.
പി.സി.വിഷ്ണുനാഥ്