‘കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ല’; പി.സി ജോര്‍ജ്ജ്

തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ തലയില്‍ അല്ലെന്നും പി.സി പറഞ്ഞു. കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്ന് ചോദിച്ചാല്‍ കുരങ്ങ് മതി എന്ന് പറയുന്നവരാണ് അതിരപ്പള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നത്. പദ്ധതി നടപ്പാക്കണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. കാനത്തെ പിണറായി വിജയന്‍ പറഞ്ഞു മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.