ബിഷപ്പിനെതിരെ പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് പി.സി.ജോര്‍ജ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറ് ഫോട്ടോകളും വീഡിയോയും തന്റെ പക്കലുണ്ടെന്ന് വാര്‍ത്താസമ്മേളനം നടത്തി പി.സി ജോര്‍ജ്ജ് പറഞ്ഞു.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനില്‍ നിന്ന് കന്യാസ്ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

നേരത്തെയും ബിഷപ്പിനെ പിന്തുണച്ചും കന്യാസ്ത്രീയെ അധിക്ഷേപിച്ചും ജോര്‍ജ് രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം. കന്യാസ്ത്രീയെ വേശ്യയെന്നും പി.സി ജോര്‍ജ്ജ് വിളിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ ഖേദമുണ്ടെന്ന് പി.സി ജോര്‍ജ്ജ് പറയുകയും ചെയ്തു.

SHARE