അബദ്ധത്തില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തു; സങ്കടം താങ്ങാനാവാതെ ബി.എസ്.പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു

ലക്‌നൗ: അബദ്ധത്തില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്ത ബി.എസ്.പി പ്രവര്‍ത്തകന്‍ സങ്കടം താങ്ങാനാവാതെ സ്വന്തം കൈവിരല്‍ മുറിച്ചു. പവന്‍ കുമാര്‍ എന്ന ദളിത് യുവാവാണ് തന്റെ വിരല്‍മുറിച്ചു കളഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെയായിരുന്നു സംഭവം.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് യുവാവ് താമസിക്കുന്നത്. വോട്ടെടുപ്പില്‍ അറിയാതെ ബി.ജെ.പിക്ക് നേരെ കുത്തുകയായിരുന്നു. വോട്ടിങ് മെഷീനിലെ വിവിധ ബട്ടണുകള്‍ തന്നെ കണ്‍ഫ്യൂഷനിലാക്കുകയായിരുന്നുവെന്ന് പവന്‍കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ബിഎസ്.പി-ആര്‍.എല്‍.ഡിസ്ഥാനാര്‍ത്ഥിക്ക് കുത്തേണ്ട വോട്ട് ബി.ജെ.പിക്ക് ആയി മാറുകയായിരുന്നു. ഇതില്‍ മനം നൊന്ത പവന്‍കുമാര്‍ വിരല്‍മുറിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിരല്‍ മുറിച്ച ഉടനെതന്നെ ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യോഗേഷ് ശര്‍മ്മയാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഭോല സിങ്ങാണ്.

SHARE